Saturday, September 27, 2014

പിൻഗാമി






ഈ ഭുമിയിലെ  ഓരോ  മനുഷ്യനും   ഓരോ തവണ ഉറങ്ങി എഴുന്നേൽക്കുന്നത്‌   പുതിയ ഒരാൾ ആയിട്ടാണ് . ആരോ ബാക്കി വച്ച്  പോയ ജീവിതത്തിന്റെ ശേഷം ജീവിക്കാൻ . ഉറങ്ങി എണീറ്റാൽ പിന്നെ കഴിഞ്ഞ പകലിൽ  നടന്നതൊന്നും ഓർമയുണ്ടാവില്ല . വേറെ ആരെങ്കിലും ആ ജീവിതത്തിലേക്ക് രാവിലെ  ഉണർന്നിട്ടുണ്ടാകും .അയാള്ക്ക് അന്ന് അറിയാവുന്നത്  ആ ജീവിതത്തെ കുറിച്ച് മാത്രം ആകും .  പിറ്റേന്ന്  ഉറങ്ങി എണീക്കുന്നത്  വരെ ആ കഥാപാത്രമാണ് .പിറ്റേന്ന്  മറ്റൊരാളായി  അയ്യാളുടെ സ്വപ്നങ്ങളും , ദുരിതങ്ങളും  തുടങ്ങി  എല്ലാം  തന്റേതാക്കി  അന്ന് ജീവിക്കുക
    എന്റെ അവസ്ഥ  ഇതിൽ നിന്നും  കുറച്ചു വിഭിന്നമായിരുന്നു . ഓരോ പ്രഭാതങ്ങളും  ഓരോ ജീവിതങ്ങൾ  ആണെന്നു   ഞാൻ മനസിലാക്കിയിരുന്നു  . അത് കൊണ്ട് തന്നെ ഓരോ ദിവസവും  എനിക്ക് പുതിയ അനുഭവങ്ങളും പുതിയ ഒരു കഥയും  ആയിരുന്നു .പക്ഷെ  മറ്റുള്ളവരെക്കാളും   വിപരീതമായ് അവരുടെ കഴിഞ്ഞ കാലങ്ങളും ജീവിതവും  എനിക്ക് അന്യമായിരുന്നു . എല്ലാ ദിവസവും ഒരു അപരിചിതനായ്  ഞാൻ ഉണർന്നു .എനിക്ക് മുന്പിൽ ഒള്ളത് അടയാളങ്ങൾ മാത്രമാണ്  .അതിൽ നിന്ന്  എല്ലാ ദിവസവും  ഞാൻ ആരാണെന്നും  എന്തെല്ലാമാണ്  അന്ന് എനിക്ക് ചെയ്തു തീര്ക്കാനുള്ളത്  എന്നും മനസിലാക്കേണ്ടിയിരുന്നു .
                 ആദ്യം  രസിപ്പിചിരുന്നെങ്കിലും  പിന്നീട്  ഇതെന്നെ  മടുപ്പിച്ചു  തുടങ്ങി .  എവിടെയെങ്കിലും ആരോ  ആയി  ജനിച്ചു  പിന്നീടു  എല്ലാം മനസിലാക്കി  ബാക്കി ജീവിച്ചു  തീർക്കണം .  അകെ കിട്ടുന്നത് ഒരു ദിവസവും .ഇതിനിടയിൽ എനിക്ക് എന്റെ  സ്വന്തം വെക്തിത്വം  നഷ്ടമാകുന്നപോലെ .
                അന്ന്  രാവിലെ ഒരു അലാറത്തിന്റെ  നിറുത്താതെ  ഉള്ള  അടി കേട്ടാണ് ഉറക്കം എണീറ്റത് .അണക്കാത്ത  ട്യൂബ് ലൈറ്റിന്റെ  വെട്ടം കണ്ണിൽ  തുളച്ചു  കയറുന്നുണ്ടായിരുന്നു .നേരം ഇപ്പോഴും വെളുത്തട്ടില്ല  .കട്ടിലിന്റെ അടിയിൽ  പാക്ക്  ചെയ്തു  വച്ചിരിക്കുന്ന ഒരു ചെറിയ ബാഗ്‌ എന്റെ  കണ്ണിൽ  പെട്ടു .ഒരു  യാത്രക്കുള്ള  ഒരുക്കമാണ് അതെന്നു  എനിക്ക് മനസിലായ് . ബാഗിന്റെ  ഒള്ളിലെ  തിരച്ചിലിൽ രണ്ടു  അഡ്രസ്‌ ഞാൻ കണ്ടു . കുടാതെ  ബാഗിനുള്ളിൽ  നിന്ന്  ഒരു കത്തിയും  എനിക്ക് കിട്ടി ,ഒരാളെ കൊല്ലാൻ പറ്റിയത് .
              ഇന്നത്തെ എന്റെ  കഥാപാത്രം  ഒരു യാത്രയിലാണ് ആരംഭിക്കുന്നതെന്ന്  ബോധ്യമായ് .ബാഗിൽ നിന്നും  ലഭിച്ച അഡ്രസ്‌  തേടി ഞാൻ യാത്ര ആരഭിച്ചു .ആദ്യത്തെ  അഡ്രസ്‌  ഒരു സ്ത്രിയുടെതായിരുന്നു .ആ യാത്ര അവസാനിച്ചത്‌  ഒരു പഴയ വീടിനു മുന്പിൽ  ആയിരുന്നു .സ്കൂൾ  യുണിഫോം ധരിച്ച    രണ്ട്  ചെറിയ കുട്ടികളും അവരുടെ അച്ഛൻ  എന്നു  തോന്നിപ്പിക്കുന്ന  ഒരു മനുഷ്യനും  ആ വീട്ടില് നിന്നും തിരക്കിട്ട്  ഇറങ്ങി പോകുന്നുണ്ടായിരുന്നു . വീട്ടില് നിന്ന് അവരെ നോക്കി നില്ക്കുന്ന  ഒരു സ്ത്രിയും .അവർ നടന്നകന്നപ്പോൾ  ആ സ്ത്രി  തിരിച്ചു വീടിനുള്ളിലേക്ക്  കയറി പോയ്‌ .ഞാൻ എന്റെ  കാറിൽ നിന്നും  ഇറങ്ങി ആ വീട് ലക്ഷമാക്കി  നടന്നു .മറ്റാരും അപ്പോൾ ആ വീട്ടില് ഉണ്ടായിരുന്നില്ല .
  ഞാൻ  ആ  സ്ത്രിയുടെ  അടുത്തേക്ക് ഞാൻ മെല്ലെ  ചെന്നു .എന്തോ അത്ഭുതം കണ്ടുനില്ക്കുന്ന പോലെ  വിടര്ന്ന കണ്ണുകളോടെ അവർ എന്നെ നോക്കി നിന്നു .
" നിങ്ങൾ  എന്തിനിപ്പോൾ ഇനോട്ടെക്ക്  വന്നു , ഇവിടെ  നിങ്ങൾക്കായ്‌  ഒന്നും  ഇല്ല ".
അനക്കമില്ലാതെ നില്ക്കുന്ന എന്നെ നോക്കി വീണ്ടും അവർ  തുടർന്നു ,
     " നിങ്ങൾ എന്തുകൊണ്ടാണ്  ജയലിൽ വച്ച്  എന്നെ കാണാൻ  സമ്മതിക്കാത്തത്,അയ്യാളെ  നിങ്ങൾ  വെറുതെ  വിടരുത് , കൊല്ലണം ". എന്ത് പറയണം  എന്നറിയാതെ  ഞാൻ വേഗം തിരിച്ചിറങ്ങി നടന്നു . വീണ്ടും  എന്തൊക്കെയോ ചോദിച്ചു കൊണ്ട് അവർ എന്നെ പിന്തുടര്ന്നു .
                അവിടെ  എനിക്ക്  വേറെ ഒന്നും ചെയ്യുവാൻ  ഇല്ലെന്നു  മനസിലായപ്പോൾ  അടുത്ത അഡ്രസ്‌  തേടി ഞാൻ വീണ്ടും യാത്ര തുടർന്നു .ഒരു പക്ഷെ  ആ സ്ത്രി  പറഞ്ഞ ആളെയാകാം  ഞാൻ ഇപ്പോൾ തെടിപ്പോക്കുന്നത്       .എന്തിനാണ് അയ്യാളെ  ഞാൻ  ഇല്ലാതാകേണ്ടത് . മരണം  സംഭവിക്കുന്നത്‌  ശരീരത്തിന് മാത്രമാണ്,കൂടെ നശിക്കുന്നത് ഒരു കഥാപാത്രവും .എന്റെ ഉള്ളിൽ  ചോദ്യങ്ങൾ  ഓരോന്നായ്  നിറഞ്ഞു  തുടങ്ങി .  ആരാണ്  ആ  സ്ത്രി .എന്തിനാണ് ഞാൻ  ജയിലിൽ പോകേണ്ടിവന്നത്‌ , ആരെയാണ് ഞാൻ  ഇപ്പോൾ   തേടി   പോകുന്നത്  എന്താണ് അയ്യാളുടെ കഥ   ,  ഈ യാത്ര അവസാനിക്കുന്നതിനു  മുന്പ് എനിക്ക്എന്റെ ചോദ്യങ്ങള്ക്ക്   ഒരു ഉത്തരം വേണം .എല്ലാത്തവണത്തെയും   പോലെ  ഞാൻ കഥകൾ  മെനഞ്ഞു തുടങ്ങി .
           ആ  സ്ത്രി  ഉള്ള്പെടുന്ന  തന്റെ  ജീവിതത്തിലേക്ക്    പ്രതീക്ഷിക്കാതെ കടന്നുവരുന്ന  ഒരു അഥിതി .അയാൾ കാരണം തകർന്ന  തന്റെ ജീവിതം,അതിനു പകരം ചോദിക്കാനാകം  ഈ യാത്ര .
           ഒരുപക്ഷെ  നേരെ വിപരീതം ആയിക്കൂടെ .അയ്യാൾ ഒരു പക്ഷെ നീതിമാനാകാം, ,തെറ്റ് എന്റെ  കയ്യിലും . ഈ   ലോകത്തിലെ  ഏറ്റുവും വലിയ്  വിഡ്ഢിത്തം  പാപവും  പുണ്യവും  ആണെന്ന്  എനിക്ക് തോന്നി , ഒരേ പോലെ വ്യാക്കാനിക്കുന്ന രണ്ട്  കാര്യങ്ങൾ . ഒരേ കാര്യം  തന്നെ ചിലര്ക്ക്  പപാവും മറ്റുചിലർക്ക്  പുണ്യവും  ആകുന്നു , ഓരോ  കാഴ്ച്ചപടുകളിൽ  അത് മാറിമറയുന്നു .
           എല്ലാ ദിവസവും ഓരോ കഥകൾ , ഓരോ ജീവിതങ്ങൾ .
വികാരങ്ങളിൽ  ജീവിക്കുന്നവൻ ആണ്  മനുഷ്യൻ .ഒന്നുകിൽ  സന്തോഷം ,അല്ലെങ്കിൽ ദുഃഖം ,പ്രണയം,വിരഹം  ഇങ്ങനെ എന്തെങ്കിലും  ഒന്ന് .എനിക്ക്  നഷ്ടമായതും  അതാണ് .ഞാൻ മനസിലാക്കിയ  സത്യം  എന്നെ  വെറുപ്പിക്കുന്നു .
 ഓരോ ദിവസവും  ചെയ്തു തീർക്കാൻ  ആരൊക്കെയോ  ബാക്കിവച്ച  ജീവിതം .ഇതിനിടയിൽ ഞാൻ എന്ന വെക്തിയെ എനിക്ക് നഷ്ടമായ് .മറ്റുള്ളവരിൽ നിന്നും വിപരിതമയ്  എനിക്ക്  മാത്രമുള്ള  എന്റെ വെക്തിതം  ഞാൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല
 .  മുന്നോട്ടുള്ള  യാത്ര അവസാനിപ്പിച്ചു  ഞാൻ  കാറിൽ  നിന്ന് പുറത്തിറങ്ങി .പിന്നെ കുറേനേരം  അവിടെ വെറുതെ ഇറങ്ങി നിന്നു.കൈയ്യിൽ ഇരുന്ന  അഡ്രസ്‌  പുറത്തേക്കു വലിച്ചെറിഞ്ഞു   വന്ന വഴിയെ തിരിച്ചു പോകുമ്പോൾ   എന്റെ ഉള്ളില ഒരു രണ്ടാമൻ  ഉണ്ടായിരുന്നില്ല ..
ഞാനും എന്റെ ജീവിതവും മാത്രം . മറ്റെല്ലാം  ഞാൻ  മറന്നുകഴിഞ്ഞിരുന്നു .

    I want to break away from everything i have done and felt, and completely start over.  I need to find  myself that was lost in the flow..........